Thursday, March 12, 2009

സ്വാധീനം

എറണാകുളത്തൊരു സ്കൂളില്‍ ഒരു കുട്ടി പത്താം ക്ളാസ്‌ പരീക്ഷ എഴുതാന്‍ പോയതു അമ്മയെ കൂട്ടിയാണെന്നു മാത്രുഭൂമി പത്രം എഴുതുന്നു.
ടെന്‍ഷന്‍ സഹിക്കവയ്യാഞ്ഞാണത്‌.
വെപ്രാളത്തോടെയാണാ കുട്ടി ഹാളിലേക്കു കയറിപ്പോയതത്രെ.
പോരാ- പരീക്ഷ എഴുതുന്ന സമയമത്രയും ആ അമ്മ പുറത്തു നിന്നു തനിക്കു വേണ്ടി പ്രാര്‍ത്ഥിക്കണമെന്നു മകള്‍ 'ചട്ടം കെട്ടുകയും' ചെയ്തുവത്രെ.
ഇതു വായിച്ചപ്പോള്‍ തോന്നിയ ചില കാര്യങ്ങള്‍ എഴുതുകയാണ്‌.
ആ മകള്‍ക്കു അമ്മയെ കൂട്ടി സ്കൂളില്‍ പോകാന്‍ സ്വാതന്ത്യ്രമുണ്ട്‌.
ആ അമ്മക്കു മകളോടോപ്പം പോകാനും.
പക്ഷെ ആ അമ്മയുടെ സമയത്തിന്‌ മകള്‍ വില കല്‍പ്പിക്കുന്നതേയില്ലല്ലൊ!
താന്‍ വീട്ടിലായാലും ഒപ്പമൂണ്ടെന്നും അകലെയാണെങ്കിലും പ്രാര്‍ത്ഥനക്ക്‌ ഫലമുണ്ടാവുമെന്നും മകള്‍ക്കു തോന്നാന്‍ തക്ക വിധം കരളുറപ്പും വിശ്വാസവും ആ അമ്മക്കോ അച്‌'നോ കൊടുക്കാന്‍ കഴിഞ്ഞില്ലെന്നു വന്നാല്‍ അതില്‍പ്പരം പോരായ്മ ഉണ്ടോ?
ഞാന്‍ ജോലിക്കിടയില്‍ കാണാറുള്ള ഒരു കാര്യം പങ്കു വെക്കട്ടെ.
കോളേജ്‌ വിദ്യാഭ്യാസം കഴിഞ്ഞു, പ്രൊഫഷണല്‍ കോഴ്സായ ജേര്‍ണലിസം എടുത്ത്‌ ഇണ്റ്റേണ്‍ഷിപ്പ്‌ ചെയ്യാന്‍ ഞാന്‍ ജോലി ചെയ്യുന്ന സ്ഥാപനത്തില്‍ വരുന്ന ചില കുട്ടികള്‍ അച്‌'ന്‍ അമ്മ സഹോദരന്‍ എന്നിവരെ കൂട്ടി വന്ന അവസരങ്ങള്‍ ഏറെയാണ്‌.
അവരോട്‌ സംസാരിക്കാന്‍ തൂടങ്ങിയപ്പോള്‍ തികച്ചും പ്രൊഫഷണലായ കാര്യങ്ങള്‍ മനസ്സിലാവുന്നില്ലെങ്കില്‍ പോലും കേള്‍ക്കണമെന്ന്‌ ശാഠ്യം പിടിച്ചതു കൂടാതെ തങ്ങളുടെ കുട്ടികള്‍ എവിടെയാണിരിക്കുന്നതെന്നു നോക്കാന്‍ സെകുരിറ്റി മാന്‍ തടഞ്ഞിട്ടും ഓഫിസിനുള്ളിലേക്ക്‌ കടന്നു വരിക പോലും ചെയ്തു ചിലര്‍.
ഒരു തവണ അപേക്ഷ എഴുതിത്തരാന്‍ ആവശ്യപ്പെട്ടപ്പോള്‍ അതിനു ഒരുങ്ങിയ മകളില്‍ നിന്നു കടലാസു വാങ്ങി എഴുതാന്‍ തുടങ്ങിയ അച്‌'നോട്‌ അതു തിരിച്ചു കൊടുക്കാന്‍ പറഞ്ഞു എനിക്കു ഇടപെടേണ്ടിവന്നു.
മറ്റൊരിക്കല്‍ റിസപ്ഷനില്‍ മണിക്കുറുകളായി ഇരിക്കുകയായിരുന്ന ഒരു വ്യക്തിയെ പറ്റി ഞാന്‍ റിസപ്ഷനിസ്റ്റിനോട്‌ അന്വേഷിച്ചപ്പോള്‍ കിട്ടിയ ഉത്തരം ഇണ്റ്റേണ്‍ഷിപ്പ്‌ ചെയ്യാന്‍ വന്ന കുട്ടിയുടെ അച്‌'നാണതെന്നും വൈകുന്നേരം മകളെ കൂടിയെ പോകുന്നുള്ളു എന്നു പറഞ്ഞുവെന്നും ആണ്‌. അതിനായി ഉയര്‍ന്ന ഉദ്യോഗമുള്ള അയാള്‍ ലീവ്‌ എടുത്തിരിക്കുകയുമാണ്‌.
പൊതുജനങ്ങള്‍ അവരുടെ ആവശ്യവുമായി ചെന്നു കയറുമ്പോള്‍ ആ ഉദ്യോഗസ്ഥന്‍ വേറൊരിടത്തു മകള്‍ക്കു കാവലിരിക്കുന്നു.
ഇപ്പറഞ്ഞവരുടെ കുട്ടികള്‍ സ്വതന്ത്രരായി വന്ന കുട്ടികളെക്കാള്‍ ആത്മവിശ്വാസത്തിലും കാര്യ പ്രാപ്തിയിലും വേഗതയിലും എത്രയോ താഴെ ആയിരുന്നു.
അവരില്‍ പലരും വാ തൂറക്കാന്‍ മടിച്ചു.
വെല്ലുവിളി നിറഞ്ഞ ഈ ജോലി എപ്പോള്‍ അല്‍പ്പം മെച്ചമായെങ്കിലും അവര്‍ ചെയ്യാന്‍ ആരംഭിക്കും എന്നു ഞാന്‍ സ്വയം ചോദിച്ചു.
എന്തു കൊണ്ട്‌ ഇവര്‍ ഈ ജോലി തെരഞ്ഞെടുത്തു എന്നും അത്ഭുതപ്പെട്ടു.
അഥവാ പല മേലകളിലും സ്ഥിതി ഇതു തന്നെ ആവാന്‍ മതി.
കാള്‍ യുങ്ങ്‌ പറയുന്നു -
മനശാസ്ത്രപരമായി നോക്കിയാല്‍ ചില മാതാപിതാക്കള്‍ ജീവിച്ചു തീര്‍ക്കാതിരുന്ന സ്വന്തം ജീവിതനിഷ്ഫലതയാണ്‌ അവരുടെയും മക്കളുടേയും സാമൂഹ്യ പരിസരങ്ങളെ സ്വാധീനിക്കുന്നത്‌.

1 comments:

charulekha said...

well i totally agree with the final quote... ive always lookedat the so called supportive mothers of models... now i have anothing against modelling but encouraging a child into it at 15yrs of age? im not sure about that.. and i realised that most of those mothers were just tryin to see through their daughters wat they cudnt accompish... and its not restricted to modelling.. Its applicable to IT, medicine, and all the other popular career options. As long as a child does is not taught or does not learn on its own to find out what is true about him/her, we will continue to have such weak children.. i wish everybody would read that one peom that KHALIL GIBRAN has written about children...