Saturday, May 1, 2010

തര്‍ക്കങ്ങളുടെ തത്വsaaസ്ത്രം

തരൂര - മോദി തര്‍ക്കത്തെകുറിച്ചാലോചിക്കുമ്പോള്‍ തര്‍ക്കങ്ങളുടെ തത്വശാസ്ത്രമെന്തെന്നു കൂടി ആലോചിക്കാന്‍ തോന്നുന്നു. അതിന്‌ ലോകപ്രസിദ്ധ ചിന്തകരൂടെയും എഴുത്തുകാരുടേയും ആനുഷങ്ങികമായ വചനങ്ങളും സഹായമായി ഇവിടെ ഉപയോഗപ്പെടുത്തുകയാണ്‌. ൫ നൂറ്റാണ്ടുകള്‍ക്കു മുന്‍പേ സ്ത്രീ-മത-വ്യക്തി സ്വാതന്ത്ര്യത്തിനും പൌരാവകാശങ്ങള്‍ക്കും ആവേശപൂര്‍വം തിരികൊളുത്തിയ വോള്‍ടയര്‍ പരയുന്നത്‌ കേള്‍ക്കുക - "ഖണ്‌ഠിക്കപ്പെടുന്നതു വരെ, മറുത്താരെങ്കിലും പറയുന്നതുവരെ ഒരാളും വാ തുറക്കില്ല". ഈ മറുത്തുപറയല്‍ കൂര്‍മബുദ്ധികളേയും, നീചബുദ്ധികളേയും,മറ്റു നാനാവിധബുദ്ധികളേയും എപ്പോഴാണ്‌ കുഴിയില്‍ പെടുത്തുക എന്നറിയില്ല. പ്രത്യേകിച്ച്‌ വെറുതെയൊട്ടിരിക്കാതെ പറഞ്ഞ്കൊണ്ടിരിക്കുന്നതു ശീലമാക്കിയ സാഹചര്യത്തില്‍. ജ്ഞാപകഭാഷിയായ സുകുമാര്‍ അഴീക്കോട്‌ ഒന്നു പരഞ്ഞപ്പോള്‍ നര്‍മബുദ്ധിയെന്നു സര്‍വരും ധരിച്ചിരിക്കുന്ന ഇന്നസെണ്റ്റ്‌ മറുത്തൊന്നു പരഞ്ഞു, നായകബുദ്ധിയിലും ചിലത്‌ ഉദിച്ചു. വോള്‍ട്ടയറുടെ സമകാലികനായ തിലകന്‍ മഴ നിന്നുകഴിഞ്ഞും പെയ്യുന്ന ജാതിമരം പോലെ തര്‍ക്കശാസ്ത്രത്തിണ്റ്റെ തമ്പുരാന്‍ ആയി തുടരുന്നു. നീചബുദ്ധികളുടെ ഗണത്തിലുള്ള ലളിത്‌ മോദിയെകുറിച്ച്‌ എത്ര കുറച്ചുപറയുന്നോ അത്രയും മനസ്സു ശുദ്ധമാക്കി വെക്കാം. തരൂരിനെ ശകാരിച്ചും പുറത്തുചാടിച്ചും കഴിഞ്ഞപ്പോള്‍ മോദി ചിലര്‍ക്കു യോഗ്യനായി ഭവിച്ചിരിക്കാം, നിയമബുദ്ധികള്‍ അതേറ്റെടുക്കട്ടെ. മോദിവിശേഷം വഴിയെ വരും. പക്ഷെ ആ വഴി പോയാല്‍ പല പെരുവഴികളും നമുക്ക്‌ തെളിയും. തരൂറ്‍ കല്യാണം കഴിക്കാന്‍ പോകുന്നുവെന്നാണ്‌ എവിടെനിന്നോ കുബുദ്ധി സ്കാന്‍ഡല്‍ തൊടുത്തുവിട്ടതു. രണ്ടു കല്യാണം കഴിച്ചിട്ടും മൂന്നാമതൊന്നിനെ എന്തുകൊണ്ട്‌ ഭയപ്പെട്റ്റില്ല എന്ന അത്ഭുതം അവശേഷിക്കെ, രണ്ടാം എലിസബത്‌ രാജ്ഞിയുടെ മാന്യപതി ഫിലിപ്‌ രാജകുമാരന്‍ എഴുതിയത്‌ ഇടയില്‍ കടന്നുവരുന്നു,- പുതിയ കാറിനൊടുള്ള ആവേശവും പ്രിയതയുമാണ്‌ പുതിയ ഭാര്യയോടും എന്നാണ്‌ രാജാവിണ്റ്റെ മതം. ഒന്നും രണ്ടും മൂന്നും എന്നു പറയുമ്പോഴേക്കും വിവാഹം കളിയും ചെളിയും ആവുന്ന സമൂഹത്തില്‍ ആണ്‌ പരദൂഷണത്തിണ്റ്റെ വിത്തു നട്ടതു. പരദൂഷണം വളര്‍ന്ന്‌ മധുരക്കനിയാവുന്നതെങ്ങനെയെന്ന്‌ മഹാകവി അലക്സ്സാണ്ടര്‍ പോപ്‌ മധുരമായി പറയുന്നു - പറയുന്നവര്‍ പുതിയതൊന്നു കൂട്ടിചേര്‍ക്കും, കേട്ടവരെല്ലാം പെരുപ്പിക്കും. പരദൂഷണത്തിണ്റ്റെ ഈ രാസപരിണാമത്തെയാണ്‌ ദോഷൈകദൃക്കുകളെല്ലാം, മാധ്യമങ്ങളോട്‌ മാധ്യമധര്‍മ്മത്തെക്കുറിച്ച്‌ തര്‍ക്കിക്കാന്‍ പ്രയോപാജനപ്പെടുത്തുന്നത്‌. അതിനു പ്രസിദ്ധ പരസ്യമെഴുത്തുകാരനും, അമേരിക്കയിലെ കുഞ്ഞുണ്ണിമാഷുമായിരുന്ന ലിമെറിക്‌കാരന്‍ ഒഗ്ഡന്‍ നാഷ്‌ തിരിവെച്ചു കൊളുത്തിയ വാചകം ശ്രദ്ധിക്കുക - വാര്‍ത്തകള്‍ക്കു പിരിമുറുക്കം കൂടുമ്പോള്‍ ഒരയവു വരാന്‍ പരദൂഷണം നല്ലതാണ്‌". മാധ്യമങ്ങള്‍ക്ക്‌ അതു നന്നായി നിര്‍വഹിക്കാന്‍ അറിയാം. . ബിസിനസ്സ്‌ രാഷ്ട്രീയത്തിലാവുമ്പോള്‍ തര്‍ക്കവും തര്‍ക്കുത്തരവും കൊണ്ട്മാത്രം, വിവാദമുണ്ടാവുന്നില്ല, ഉറവിടങ്ങള്‍ പലതുണ്ട്‌, ബിസിനസ്സ്‌ രംഗത്തു മാത്രം ഒളിച്ചുകഴിയുകയായിരുന്ന 'അധ്വാനവിഹിത ഓഹരികള്‍'രാഷ്ട്രനിര്‍മാണത്തിലും മാനവവിഭവശേഷിവികസനത്തിലും എന്ത്ര്‍ല്ലാം പങ്ക്‌ വഹിക്കുന്നു വെന്നിപ്പോള്‍ പൊതുജനങ്ങള്‍ക്കു ബോധ്യമ്മയി. പ്രവാചകന്‍ മുഹമ്മദ്‌ നബി പരഞ്ഞു - 'വിയര്‍പ്പുണങ്ങുന്നതിനു മുന്‍പേ അധ്വാനിച്ചവനു നീ പ്രതിഫലം കൊടുക്കുക" എന്നു. എന്നിരിക്കേ ഇതാ കമ്പനി നിയമം പോലും തിരുത്തി കോര്‍പ്പറേറ്റ്‌ തത്വശാസ്ത്രം വിയര്‍പ്പൊഴുകും മുന്‍പേ അളക്കുന്നു. ദര്‍ബാറടിച്ചുനടക്കലും വിയര്‍പ്പൊഴുക്കലും തമ്മിലുള്ള വ്യത്യാസം കോടികള്‍ കൊണ്ടാണ്‌ അളക്കേണ്ടതു. അതു നാല്‌ തവണ കവിതക്കു പുലിറ്റ്‌സര്‍ സമ്മാനം നേടിയ റോബര്‍ട്‌ ഫ്രോസ്റ്റ്‌ പറയുന്ന അധ്വാനത്തിണ്റ്റെ വില പോലെയല്ല, അദ്ദേഹം എഴുതിയതു "നിങ്ങള്‍ പകലറുതി വരെ അധ്വാനിക്കുമ്പോള്‍ മാത്രം സ്വയം യജമാന്‍ ആവും, ഒപ്പം ൨൪ മണിക്കുരും ജോലിയും ലഭിക്കും" എന്നാണ്‌, എല്ലുമുറിയെ പണിചെയ്താലെ വല്ല നല്ല ഭാഗ്യവും വരൂ എന്നു! അധ്വാനമെന്താണ്‌?ഹബ്ബാര്‍ഡിണ്റ്റെ ഉപദേശം കേള്‍ക്കുന്നതാണ്‌ നല്ലതു. " കൃത്യമായി പണി നടക്കണമെങ്കില്‍ വല്ല തിരക്കുള്ള ആളേയും ഏല്‍പ്പിക്കുക മറ്റുള്ളവര്‍ക്കു പണിചെയ്യാന്‍ നേരമുണ്ടാവില്ല!" ഹബ്ബാര്‍ഡ്‌ നമ്മളെ കുഴക്കുകയാണ്‌, ആരാണ്‌ തിരക്കുള്ള ആളെന്നെങ്ങനെ കണ്ടെത്തും? ദിവസവും റ്റ്വിറ്ററില്‍ വല്ലതും കുറിക്കാന്‍ എത്ര സമയം വേണം? ഏതു സമയത്താണ്‌ എഴുതുക? ഒരു മന്ത്രി എപ്പോള്‍ മന്ത്രി അല്ലാതാകും, എപ്പോള്‍ മന്ത്രിയുടെ റോളില്‍ തിരിച്ചെത്തും? കാബിനറ്റ്‌ പദവിയില്‍ ഇരിക്കുമ്പോള്‍ സഹൃദയനായിരുന്നിട്ടൂം വയലാര്‍ രവിക്കു റ്റ്വിറ്ററില്‍ എഴുതാന്‍ കഴിയാത്തതെന്ത്‌? സഹപ്രവര്‍ത്തകനായ ശ്രീ എ.കെ. ആണ്റ്റണി എഴുതുന്നത്‌ പോകട്ടെ വര്‍ത്തമാനം പോലും പറയാന്‍ കൂട്ടാക്കാത്തതെന്ത്‌?റോബര്‍ട്‌ ബെഞ്ച്‌ലി ആണ്‌ അതിനു ഉത്തരം തരുന്നത്‌. -ഒറാള്‍ക്ക്‌ എത്ര പണി വേണമെങ്കിലും ചെയ്യാം, പറഞ്ഞ്‌ പണിയല്ല ചെയ്യുന്നതെങ്കില്‍!. അതാണ്‌ കാര്യം. പരസ്യ ഏജന്‍സിയിലെ കോപ്പിയെഴുത്തുകാരന്‌ വാര്‍ത്തയും എഡിറ്റോറിയല്‍ എഴുതാനും വാസന. സ്വന്തം ലേഖകനു ലക്ഷണമൊത്ത തിരക്കഥയെഴുതാന്‍ തിരക്ക്‌. കോളേജധ്യാപകന്‌ .... അങ്ങനെ പോകുന്നു ജ്ഞാനപ്പാന. ഒരു ചാനലിണ്റ്റെ ക്വിസ്‌ വാള്‍പ്പയറ്റില്‍ പങ്കെടുത്ത്‌ മാസ്റ്ററെക്കാള്‍ വിവരം പ്രകടിപ്പിച്ച്‌ കാണികളെ അത്ഭുതപ്പെടുത്തിയ ശ്രീമാന്‍ ശശി തരൂരിനു ബെഞ്ച്ളി പറഞ്ഞതിണ്റ്റെ സ്വാരസ്യം മനസ്സിലാക്കാന്‍ വിഷമമുണ്ടാവില്ല. പ്രത്യേകിച്ച്‌ എഴുത്തുകാരെ പറ്റി കലക്കിക്കുടിച്ച അദ്ദേഹത്തിനു. അച്ഛന്‍ മന്ത്രിയായപ്പോള്‍ 'ഓപന്‍ ഡെമൊക്രസി'യില്‍ മാധ്യമപ്രവര്‍ത്തകനായ മകന്‍ ഇഷാന്‍ തരുര്‍ ഒരു അഭിമുഖത്തില്‍ ആദ്യം പറഞ്ഞത്‌ അദ്ദേഹം എന്തിനാണ്‌ പ്രാമുഖ്യം നല്‍കേണ്ട കാര്യത്തെകുറിച്ചായിരുന്നു. അതിങ്ങനെ - "എനിക്ക്‌ തോന്നുന്നത്‌ വിഴിഞ്ഞം തുറമുഖ പദ്ധതിയാണദ്ദേഹത്തിണ്റ്റെ പ്രമുഖ്യങ്ങളില്‍ മുന്തിയത്‌... മറ്റു രാഷ്ട്രീയക്കാരെപോലെയല്ല അദ്ദേഹം. അദ്ദേഹത്തിണ്റ്റെ ചിന്തകള്‍ ആദര്‍ശം, പ്രവര്‍ത്തി, എന്നിവ അന്യോന്യം വിരുദ്ധമല്ല... ഒരു പക്ഷെ പാര്‍ലമെണ്റ്റിലെ അംഗങ്ങളില്‍ ഏറ്റവും കൂടുതല്‍ പുസ്തകങ്ങള്‍ വായിച്ചതദ്ദേഹമായിരിക്കും. രാഷ്ട്രീയകാരനായി പരിചയമില്ലെങ്കിലും ലോകനേതാകളുമായുള്ള അടുപ്പവും ബന്ധവും ആ കുറവു നികത്താന്‍ പര്യാപ്തമാണ്‌, മകണ്റ്റെ വിലയിരുത്തല്‍ സാര്‍ഥകമായ്യോ? ഏതോ ഒരു വോട്ടര്‍ മാറിച്ചിന്തിച്ചതു കൊണ്ടോ, അസാധുവില്‍ പെട്ടതുകൊണ്ടോ ൯൯൯൯൯ (അതോ ൯൯൯൯൮) എന്ന വിസ്മയ ഭൂരിപക്ഷം നേടിയ അദ്ദേഹത്തെ കുറിച്ച്‌ കേരളത്തിലെ ഓരോ വോട്ടറും ഇത്രയൊക്കെ വിചാരിച്ചിരുന്നില്ലെ?പണിയിലേക്കു തിരിച്ചുവരാം. അദ്ധ്വാനിക്ക്‌ ജീവിതത്തില്‍ തുടര്‍ച്ചയായി നിര്‍വഹിക്കാവുന്നതു പണി മാത്രമാണ്‍ എന്നു നാടകകൃത്തു വില്ല്യം ഫോക്ക്‌നര്‍ പറയുന്നു. എട്ടു മണിക്കൂറ്‍ ജോലിയാവാം, എട്ടു മണിക്കൂറ്‍ ഭക്ഷണം കഴിക്കാനാവുമോ? വെള്ളം കുടിക്കാനാവുമോ? അതേക്കാള്‍ താല്‍പ്പര്യമുള്ള കാര്യമാണല്ലോ ലൈംഗികബന്ധം - എട്ടുമണിക്കൂറ്‍ വയ്ക്കുമോ? രസികന്‍ ചോദ്യം! ഫോക്ക്‌നറുടേ ചോദ്യത്തിനു തദ്വിഷയത്തില്‍ തല്‍പ്പരരായ മലയാളികള്‍ വല്ലവരുമുണ്ടേങ്കില്‍ എഴുതിവെക്കട്ടെ. നമുക്കവിടെ കുടുങ്ങിക്കിടക്കാന്‍ വയ്യ. അദ്ധ്വാനവും അദ്ധ്വാനവിഹിതവും എന്ന വിഷയത്തിലേക്കു വരാം. താന്‍ പണിയൊന്നും ചെയ്തില്ലെന്നു പറഞ്ഞ്‌ വിവാദനായിക അതുപേക്ഷിച്ചു കഴിഞ്ഞു. ശുഭ്രവസ്ത്രമണിഞ്ഞ്‌ അതിലുമേറെ ശുഭ്രമായ വള്ളത്തോള്‍ കവിത ചൊല്ലി തരൂറ്‍ അടുത്ത ഘട്ടത്തിലേക്കും തിരിഞ്ഞു. പക്ഷെ ജെയിംസ്‌ കാര്‍സ്‌വെല്‍ നാം എല്ലാവര്‍ക്കും ഒരു മുന്നറിയിപ്പ്‌ നല്‍കുന്നുണ്ട്‌ - ബുദ്ധിമാന്‍ നല്ലൊരു എലിക്കെണിയുമായി വീണ്ടും വരുമ്പോള്‍ പ്രകൃതി അതേക്കാള്‍ സാമര്‍ഥ്യമുള്ള എലിയെ അഴിച്ചുവിടും!

0 comments: